skip to main |
skip to sidebar
Artist: Film: KalyaanaraamanSong: Kadhayile...Language: Malayalam
കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാന്‍
പുഴയിലെ പോന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായി
അവരിരുപേരും തപം ചെയ്തു ഈ അമ്പലകല്‍പടവില്‍
(കഥയിലെ...ഗോപകുമാരനുമൊന്നാവാന്‍) ഒഓഓ....
ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി
തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍ അത് കണ്ടു കൈ നീട്ടി
തിരുവരമേകാനായ് അനുരാഗരാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി
(കഥയിലെ....ദീപങ്ങള്‍) ഒഓഓ....
ആവണിതാലങ്ങളേന്തി രാഗ താളം തുടിക്കുന്ന രാവില്‍
രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ടു പൊന്‍മേഘം
കണ്ണെഴുതി കാര്‍മേഘം
പൊട്ടു തൊട്ടു പൂത്താരം
മിന്നു കെട്ടി മിന്നാരമന്നായിരത്തിരി മാലചാര്‍ത്തിയ കല്യാണമായി
(കഥയിലെ....അമ്പലകല്‍പടവില്‍)
കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നായി
വരമായ് പൊന്നോളങ്ങളിലായിരമായിരം ദീപങ്ങള്‍ ഒഓഓ ഒഓഓ
Artist: SujathaFilm: Satyam Shivam SundaramSong: Sooryanaay...Language: Malayalam
സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍ അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്നു കരയുമ്പോള്‍ അറിയാതെയുരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം
( സൂര്യനായ്....അറിയാതെയുരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം )
കല്ലെടുക്കും കണിതുമ്പിയെപോലെ...
ഒരു പാടു നോവുകള്‍ക്കിടയിലും പുഞ്ചിരി ചിറകു വിടര്‍ത്തുമെന്‍ അച്ഛന്‍
...പുഞ്ചിരി ചിറകു വിടര്‍ത്തുമെന്‍ അച്ഛന്‍
( സൂര്യനായ്....അറിയാതെയുരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം )
എന്നുമെന്‍ പുസ്തകത്താളില്‍ മഴങ്ങുന്ന നന്മതന്‍ പീലിയാണച്ഛന്‍
...എന്നുമെന്‍ പുസ്തകത്താളില്‍ മഴങ്ങുന്ന നന്മതന്‍ പീലിയാണച്ഛന്‍
കടലാസുതോണിയെ പോലെന്‍റെ ബാല്യത്തിലൊഴുകുന്നൊരോര്‍മയാണച്ഛന്‍
ഉടലാര്‍ന്ന കാരുണ്യമച്ഛന്‍ന്‍...കൈവന്ന ഭാഗ്യമാണച്ഛന്‍
( സൂര്യനായ്....അറിയാതെയുരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം )
അറിയില്ലെനിക്കേതുവാക്കിനാലച്ഛനെ വാഴ്‌ത്തുമെന്നറിയില്ലയിന്നും
...അറിയില്ലെനിക്കേതുവാക്കിനാലച്ഛനെ വാഴ്‌ത്തുമെന്നറിയില്ലയിന്നും
എഴുതുമീ സ്നേഹാക്ഷരങ്ങള്‍ക്കുമപ്പുറം അനുഭവ സങ്കല്പമച്ഛന്‍
അണയാത്ത ദീപമാണച്ഛന്‍..കാണുന്ന ദൈവമാണച്ഛന്‍
( സൂര്യനായ്....അറിയാതെയുരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം )
Artist: SujathaFilm: FriendsSong: Kadal kaatin...Language: Malayalam
കടല്‍ കാറ്റിന്‍ നെഞ്ചില്‍ കടലായി വളര്‍ന്ന സ്നേഹമുറങ്ങി...
കനലായി എരിഞ്ഞ സന്ധ്യ മയങ്ങി...
മുകില്‍ കാട്ടില്‍ നിന്നും...മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞു...
മിഴിനീരണിഞ്ഞ രാത്രി തളര്‍ന്നു...
തിരയിളകുന്നു...നുര ചിതറുന്നു...ഇരുളിന്‍ തീരങ്ങളില്‍...
കടല്‍ കാറ്റിന്‍ നെഞ്ചില്‍ കടലായി വളര്‍ന്ന സ്നേഹമുറങ്ങി...
കനലായി എരിഞ്ഞ സന്ധ്യ മയങ്ങി...
പരിഭവ ചന്ദ്രന്‍ പാതി മറഞ്ഞു...
പാടാന്‍ മറന്നു കുയിലിണകള്‍...
താരുകള്‍ വാടി...തളിരുകളിടറി...
രജനീഗന്ധികള്‍ വിടരാതായ്..
നിലാപൂപന്തലോ...കനല്‍ കൂടാരമായ്...
തമ്മില്‍ മിണ്ടാതെ പോകുന്നു...രാപ്പാടികള്‍..
അങ്ങകലേ...ഹോ...
അങ്ങകലേ വിതുമ്പുന്നു മൂകാദ്ര താരം...
ഇനിയൊന്നു ചേരുമാവഴിയെന്നോ...
കടല്‍ കാറ്റിന്‍ നെഞ്ചില്‍ കടലായി വളര്‍ന്ന സ്നേഹമുറങ്ങി...
കനലായി എരിഞ്ഞ സന്ധ്യ മയങ്ങി...
ആളൊഴിയുന്നു...അരങ്ങോഴിയുന്നു...
നിഴല്‍ നാടകമോ മായുന്നു...
ഹരിത വനങ്ങള്‍...ഹൃദയതടങ്ങള്‍...വേനല്‍ ചൂടില്‍ നീറുന്നു...
വരൂ...വാസന്തമേ...
വരൂ...വൈശാകമേ...
നിങ്ങളില്ലാതെ ഈ ഭൂമി മണ്‍ കൂനയായ്...
ഇങ്ങിതിലേ...ഹോ...
ഇങ്ങിതിലേ വരൂ ശ്യാമ സാഫല്യഗംഗേ...
ഇതു സാമഗാനസാന്ത്വനയാമം...
കടല്‍ കാറ്റിന്‍ നെഞ്ചില്‍ കടലായി വളര്‍ന്ന സ്നേഹമുറങ്ങി...
കനലായി എരിഞ്ഞ സന്ധ്യ മയങ്ങി...
കഥയറിയാതെ...മനമകലുന്നു...
കനവിന്‍ ഓരങ്ങളില്‍...
മുകില്‍ കാട്ടില്‍ നിന്നും...മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞു...
മിഴിനീരണിഞ്ഞ രാത്രി തളര്‍ന്നു...