Friday, May 30, 2008

കഥയിലെ രാജകുമാരിയും....

Artist:
Film: Kalyaanaraaman
Song: Kadhayile...
Language: Malayalam


കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാന്‍
പുഴയിലെ പോന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായി
അവരിരുപേരും തപം ചെയ്തു ഈ അമ്പലകല്‍പടവില്‍
(കഥയിലെ...ഗോപകുമാരനുമൊന്നാവാന്‍) ഒഓഓ....
ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി
തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍ അത് കണ്ടു കൈ നീട്ടി
തിരുവരമേകാനായ് അനുരാഗരാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി
(കഥയിലെ....ദീപങ്ങള്‍) ഒഓഓ....
ആവണിതാലങ്ങളേന്തി രാഗ താളം തുടിക്കുന്ന രാവില്‍
രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ടു പൊന്‍മേഘം
കണ്ണെഴുതി കാര്‍മേഘം
പൊട്ടു തൊട്ടു പൂത്താരം
മിന്നു കെട്ടി മിന്നാരമന്നായിരത്തിരി മാലചാര്‍ത്തിയ കല്യാണമായി
(കഥയിലെ....അമ്പലകല്‍പടവില്‍)
കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നായി
വരമായ് പൊന്നോളങ്ങളിലായിരമായിരം ദീപങ്ങള്‍ ഒഓഓ ഒഓഓ

No comments: